11:24am 09 November 2026
NEWS
പുലിപ്പല്ല് കേസിൽ വേടന് ജാമ്യം
30/04/2025  07:27 PM IST
nila
പുലിപ്പല്ല് കേസിൽ വേടന് ജാമ്യം

പുലിപ്പല്ല് കൈവശം വച്ച കേസിൽ റാപ്പർ വേടന് ജാമ്യം. മനഃപ്പൂർവം തെറ്റ് ചെയ്തിട്ടില്ലെന്ന വേടന്റെ വാദം അം​ഗീകരിച്ചാണ് പെരുമ്പാവൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വേടന് ജാമ്യം അനുവദിച്ചത്. വനം വകുപ്പ് വേടന്റെ ജാമ്യാപേക്ഷ എതിർത്തിരുന്നു. രണ്ട് ദിവസത്തേക്കായിരുന്നു വേടനെ വനംവകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടിരുന്നത്. ഈ കാലാവധി പൂർത്തിയായതിനാലാണ് ഇന്ന് കോടതിയിൽ ഹാജരാക്കിയത്.

പുലിപ്പല്ല് നൽകിയത് ശ്രീലങ്കൻ വംശജനെന്നു വേടൻ നേരത്തേ പറഞ്ഞിരുന്നു. പുലിപ്പല്ല് ശരിക്കുള്ളതാണോ എന്നു തനിക്ക് വ്യക്തമല്ലെന്നും ആരാധകൻ സമ്മാനിച്ചതാണെന്നുമാണു വേടൻ പറഞ്ഞത്.

 പ്രാഥമിക പരിശോധനയിൽ മാലയിൽ നിന്നു കണ്ടെത്തിയ പുലിപ്പല്ല്  യഥാർഥമാണെന്നാണു വനംവകുപ്പിന്റെ കണ്ടെത്തൽ. എന്നാൽ, ഇതിൽ കൂടുതൽ വ്യക്തത വരുത്താനായി പല്ല് ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വരാനുള്ള കാത്തിരിപ്പിലാണു വനംവകുപ്പ്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img